ഈ പകലും
ഇനിയുള്ള രാത്രിയും
ഇനിയേഴു ജന്മവും
രചന:റിജാസ് അപ്പൂസ്
ദേവലോകത്ത് നിന്നും
പ്രണയസൌധത്തിലേറി
വന്നയെൻ സ്വപ്ന സുന്ദരീ
എൻ ഹൃദയവാടിതൻ
ചാരെയായി പൂത്തൊരീ
പ്രണയപുഷ്പ്പങ്ങളേകിടുന്നു
നിനക്കായി.
പ്രണയ പരവശയായി
പരിമളം പരത്തുമീ
പനിനീർ പൂവുകളാൽ
ആ അധരം
പൊതിഞ്ഞു ഞാൻ
ഗുൽമോഹറിൻ സൌന്ദര്യം
നിന്റെ കവിൾത്തടങ്ങളിൽ
ചാർത്തി .
മധുവൊഴുകും ചെറിപ്പൂവുകൾ
വിതറിയാ അരമണികെട്ടിന്റെ
നാണം മറച്ചു ..
തേൻ നുകരാൻ വിരുന്നെത്തിയ
പൂമ്പാറ്റകളെ ആട്ടിയകറ്റി
അവകാശി ഞാനൊരാൾ
നിന്റെ മൃദു മാറിലായി
തല ചായ്ച്ചു കാതിലായി
ചൊല്ലിടട്ടെ ..
ഈ പകലും ഇനിയുള്ള
രാത്രികളും ഇനിയേഴു ജന്മവും
നീ എന്റെ സ്വന്തം എൻ ഗന്ധർവ രാഗം .
tnk YOu :)


