പൂമുഖ വാതിൽ മെല്ലെതുറന്നൊരാ പുലർവെയിലിൻ കാതിലെന്തു
പുന്നാരം പൂങ്കുയിലെ ..
പുലർമഞ്ഞു തുള്ളിയെ തഴുകിത്തലോടി മെല്ലെ പൂവാക ചില്ലമേലെന്തു
കിന്നാരം പൂമകളെ ..
പ്രണയയാർദ്ര സുന്ദരമാമീ വേളയിൽ പ്രണയപരിലാളനകളേകിടുക
നിൻ തോഴനായി ..
നാണം വെടിഞ്ഞോരാ കാമുക കണ്ണിലായി ചാർത്തുനീയൊരായിരം
ചുംബനമൊട്ടുകൾ ..
നാണിച്ചു പാടുന്നു പൂങ്കുയിൽ മെല്ലെയായി ,പുലർ വെയിൽ പൂമുഖം
പ്രണയാർദ്രമായി ..
പുലർ മഞ്ഞുതുള്ളി തൻ മാറിലായി ചായവേ വിരുന്നെത്തി വീശി
കുളിർക്കാറ്റുകള്ളൻ പൂവാകയെ പ്രണയിച്ച കൂട്ടുകാരൻ .
ഇല്ല തരില്ലെയെൻ പെണ്ണിനെയെന്നോതി വീശിവിരോധിയാ
കാറ്റു കള്ളൻ കാമദേവൻ ഭയങ്കരൻ .
പിരിയുവാനാകാതെ അകലുവാൻ കഴിയാതെ മുറുകെ പുണർന്നു
പൂവാക പുലർമഞ്ഞിനെ ..
വീശിയടിച്ചോരാ കാറ്റിന്റെ മുന്നിലായി തേങ്ങിക്കരഞ്ഞാക്കുയിൽ
നിസ്സഹായ ദയനീയമായി .
ദൂരേക്കകന്നവളലകലേക്കകന്നു ആ നിമിഷത്തിൽ നില കൊള്ളുവാനാകാതെ .
ആ ക്രൂരരംഗം കണ്ടുനിൽക്കുവാനാകാതെ..
പിരിവതിൻ നേരം മുന്നിലായി കണ്ട പൂവാകമെല്ലെ ത്യജിച്ചുതൻ -
ജീവൻ പ്രണയത്തിനായി .
പിടഞ്ഞു പിടഞ്ഞു മര ചോട്ടിലായി വീണവൾ തന്റെ പ്രിയതമൻ
പുലർമഞ്ഞു കാമുകനൊപ്പം ..
ശേഷിച്ച ജീവനും സ്നേഹിച്ചു തീർത്തവർ കമിതാക്കളായലിഞ്ഞു തീർന്നാ -
മണ്ണിലായി ..
പൂവാക ചില്ലതൻ കൊമ്പിലിരുന്നോരാ കഥചൊല്ലുന്നുവിന്നും പൂങ്കുയിൽ
പുലർ വെയിൽ തോഴനോടായി..
" മരിക്കില്ല പ്രണയം അത് സത്യമെങ്കിൽ ,തകരില്ല ബന്ധം അത് പൂർണമെങ്കിൽ
കള്ളവും കപടവും കൈമുതലാക്കിയ കള്ള കമിതാക്കൾ അറിയട്ടെയിക്കഥ
കള്ള കമിതാക്കൾ അറിയട്ടെയിക്കഥ .. "
RijasAppus @ Facebook

No comments:
Post a Comment