Thursday, January 24, 2013

നിനക്കായ്‌

                                 നിനക്കായ്‌ 




നിനക്കായി 
---------------

അകലങ്ങളിലായിരുന്നു നമ്മുടെ മനസും ശരീരവും  കാലത്തിന്‍റെ  കണക്കു പുസ്തകത്തില്‍  കുറിച്ച് വെച്ചിരുന്നതായിരിക്കണം  ഈ ഒത്തുചേരല്‍ .ഒരു നിമിത്തമെന്നന്നപോല്‍ കാലം നമ്മെ ഒന്നിപ്പിച്ചു, ഒരു കുടക്കീഴില്‍ എന്ന പോല്‍  പ്രണയത്തിന്‍റെ  പൂക്കള്‍ പൊഴിഞ്ഞ താഴ്വരയിലൂടെ നാം നടന്നു നീങ്ങി .ഇരുട്ടിലെവിടെയോ  മറഞ്ഞിരിക്കുന്ന  പ്രണയപുഷ്പ്പത്തിന്‍റെ  അവസാന തുള്ളി  മധുരം നുണയുവനായി ...

യാത്രയിലുടനീളം നാം പ്രണയിക്കുകയായിരുന്നു ഇലകള്‍ പൊഴിഞ്ഞ പയിന്‍ മരത്തിൽ  കൂട് കൂട്ടിയ  കുഞ്ഞു കുരുവികളും  ..വിരിഞ്ഞു നിന്ന പനിനീര്‍പ്പൂവില്‍ തേന്‍ നുകരാനെത്തിയ   ചിത്ര ശലഭങ്ങളും നമ്മുടെ പ്രണയത്തിന്‍റെ  ഒത്തു ചേരലിനു  സാക്ഷികളായി .ഒരു കുഞ്ഞു കുട്ടിയപ്പോലെ എന്‍ മാറില്‍ നീ തലചായ്ച്ചുറങ്ങവെ  നിന്‍ മുടിയിഴ തുമ്പില്‍ നിന്നും ഒഴുകി വന്ന  മാദക ഗന്ധവും  ..നിന്‍ ചുണ്ടുകളില്‍ നിന്നടര്‍ന്നു വീണ തേനൂറും പുഞ്ചിരിയും ..എന്‍ ഇന്ധ്രിയങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കവേ ..അറിയാതെയെന്‍ കരങ്ങള്‍  നിന്‍ കവിള്‍  മെല്ലെ തലോടി,ആ നെറുകില്‍  സ്നേഹ ചുംബനമേകി മാറോടു  ചേർത്തു  ഞാന്‍ ..

ഈ നേരം അവസാനിക്കാതിരുന്നെങ്കില്‍ , ഈ യാത്ര അവസാനിക്കതിരുന്നെകില്‍ നീ എന്നും  കൂടെയുണ്ടയിരുന്നെങ്കിലെന്നു  മനം ആശിച്ചു പോകുന്നു ആഗ്രഹിച്ചു പോകുന്നു ..നിന്നോടെനിക്കുള്ള ഇഷ്ട്ടം പ്രണയം ... വാക്കുകളാല്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല അതിന്‍റെ  ആഴം...എന്‍റെ  ഓരോ നിശ്വാസo  പോലും നിന്‍റെ  സാന്നിധ്യം ആഗ്രഹിക്കുന്നു ..നീ എന്‍റെ  സ്വന്തം എന്‍റെ പുണ്യം ഒരിക്കലും  എന്നില്‍ നിന്ന്
 നീ അകന്നു പോകില്ല എന്നാ പ്രതീക്ഷയോടെ ആര്‍കും വിട്ടു കൊടുക്കില്ല എന്നാ വാശിയോടെ  
ആ  കരങ്ങള്‍ മുറുകെ പിടിച്ച്   ഈ പയിന്‍ മരങ്ങള്‍ക്കിടയിലൂടെ..  പനിനീര്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കും മലര്‍വാടി താണ്ടി  ഈ  പ്രണയ വീചിയില്‍ നിന്‍റെയൊപ്പം   ഞാന്‍ യാത്ര തുടരുന്നു... 
ആ പ്രണയ പുഷ്പ്പത്തിന്‍റെ  അവസാന തുള്ളി  തേന്‍ നുകരനായി ..




റിജു 


















































1 comment: