രക്ത ബന്ധം
നീയെന്‍റെയൊപ്പമുള്ള നാള്‍വരേക്കും
നീ തന്ന സ്നേഹം എന്‍ ജീവ ശ്വാസം ...
നീ എന്‍റെ പുണ്യം എന്‍ ജീവ സത്യം ...
നിന്‍ ശ്വാസ നാദം പോലും എന്‍ നിദ്ര ഗീതമാകും..
നിന്‍ സ്നേഹ സ്പര്‍ശം വാത്സല്യ പൂര്‍ണ്ണം.
നീ തന്ന സ്നേഹം ഓര്‍ക്കുന്നുവെന്നും.
അകലയാണെങ്കിലും അകന്നു പോയെങ്കിലും
നീയെന്നുമരികിലെന്നപോല്‍ മനം തുടിപ്പൂ ദിനം ദിനം ..
കടല്‍ കടന്നെത്തുന്ന ചെറു കുളിര്‍ കാറ്റു കാതില്‍ -
കഥ പറയാനെത്തുന്ന ഏകാന്ത സന്ധ്യയില്‍
ഓര്‍ക്കുന്നു ഞാനെന്‍ രക്ത ബന്ധത്തെ പിന്നെ -
നീ കാതില്‍ മൊഴിഞ്ഞൊരാ ചെറു കഥകളൊക്കയും .
അന്നേരമൊക്കയും അറിയാതെ നെജ്ഞo കൊതിക്കുന്നു
നിന്‍ സ്നേഹ സ്പര്‍ശം നിറഞ്ഞരാ മനമോടെ കലങ്ങിയ
കണ്ണുകളോടെ ഓര്‍ക്കുന്നു ഞാന്‍ എന്‍ രക്ത ബന്ധത്തെയെന്നും .
കൂട പിറപ്പേ കൂട്ട് കാരീ നീ എന്‍റെ സത്യം,എന്‍ ജീവ പുണ്യം
ഞാന്‍ ഭാഗ്യവാന്‍ നീയെന്‍റെയൊപ്പമുള്ള നാള്‍ വരേക്കും........."
റിജാസ്
RijasAppus


No comments:
Post a Comment