ഇനിയൊരു ജന്മമുണ്ടെങ്കിൽ
കൊതി തീരും മുന്നെ പെയ്തു തീർന്ന മഴപോലെ ,വിരിഞ്ഞു തീരും മുന്നെ കൊഴിഞ്ഞു വീണ പനിനീർ പൂവ് പോലെ
നമ്മുടെ പ്രണയം ഇന്നിവിടെ മരിച്ചു വീണിരിക്കുന്നു .
നിറ കണ്ണുകളുമായി പരസ്പ്പരം നിസ്സഹാരായി നോക്കി
നിൽക്കുമ്പോൾ ഓർമയുടെ ചില്ലയിൽ നിന്ന് പൊഴിഞ്ഞു
വീണത് നാം കണ്ട സ്വപനങ്ങളുടെ പൂമോട്ടുകളിയിരുന്നു
ഒരുപാട് പ്രതീക്ഷയോടെ തളിരിട്ട ഒരു നൂറു പൂമൊട്ടുകൾ...
എന്നോടുള്ള നിന്റെ പ്രണയം ഇന്നുമാ കണ്ണുകളിൽ ഞാൻ
തെളിഞ്ഞുകാണുന്നു,നിനക്ക് ചുറ്റുമുള്ള സ്നേഹത്തിന്റെ
കെട്ടുപാടുകളിൽ പെട്ട് ആ പ്രണയം വീർപ്പു മുട്ടുന്നതും
ഞാൻ അറിയുന്നു.വിധിയെ പഴിക്കുന്ന നിന്റെ മനസ്സ് ഞാനറിയുന്നു
,സ്വനങ്ങൾ തേടി പറക്കുവാനാകാത്ത നിന്റെ നിസ്സഹായതും .
കൂട്ടിലടക്കപ്പെട്ട കിളിയായി നീ കേഴുമ്പോൾ ,നഷ്ട്ടമായ ഇണക്ക് വേണ്ടി
അനന്തതയിൽ പറന്നലയുന്ന നിർഭാഗ്യവാനായ ഇണക്കിളിയായി
അകലെ എവിടെയോ ഞാനും.
നഷ്ട്ടമായ പ്രണയത്തെ ഓർത്തുള്ള എന്റെ ദുഃഖങ്ങളെക്കാൾ ,
മനസിനെ മുറിവേൽപ്പിക്കുന്നത് എന്റെ ഓർമ്മകളിൽ ഉരുകുന്ന
നിന്റെ മനസ്സ് കാണുമ്പോളാണ് .എരിഞ്ഞടങ്ങുന്ന ഈ നെഞ്ചിൽ
നൊമ്പരവും പേറി ഇനിയുമെത്ര ദൂരം പറക്കുവാനാകുമെന്ന്
എനിക്കറിയില്ല .അകലങ്ങളിരുന്നു മനസ്സുകൾ തമ്മിൽ
കൈ മാറിയവരാണ് നാം .. മൌനങ്ങൾ പോലും നമുക്കിടയിൽ ഒരു നൂറു
ദൂതുകൾ കൈമാറിയിട്ടുണ്ട്, ആ നിനക്ക് ഇന്നും ഈ മനസ്സ് വായിക്കാൻ
കഴിയുമെന്നെനിക്കറിയാം.. നഷ്ട്ടമായ ഈ നിർഭാഗ്യവാനെയോർത്തു
വേദനിക്കാതെ ,എന്റെ ഓർമകളിൽ തളർന്നുറങ്ങാതെ ,വിധിയെ പഴിച്ച്
മരിച്ച് ജീവിക്കാത... നല്ലൊരു നാളെക്കായി പ്രാർത്ഥനയോടെ
പ്രതീക്ഷയോടെ സർവേശ്വരൻ തന്ന ഈ ജീവിതം നീ വരിക്കണം .
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ വരും വിധിയുടെ വിളയാട്ടങ്ങൾക്ക്
വിട്ടു കൊടുക്കാതെ, നാം ജീവിക്കാൻ കൊതിച്ച, മതി വരുവോളം നാം പറന്നു
നടക്കാൻ കൊതിച്ച സന്തോഷത്തിന്റെ പൂക്കൾ മാത്രം വിരിയുന്ന
ആ സ്വപ്ന ലോകത്തേക്ക് നിന്നെയും കൊണ്ട് പോകാൻ ..
facebOOk
RIjaS 


No comments:
Post a Comment