Monday, August 12, 2013

ഈ പകലും ഇനിയുള്ള രാത്രിയും ഇനിയേഴു ജന്മവും

ഈ പകലും  
ഇനിയുള്ള രാത്രിയും 
 ഇനിയേഴു ജന്മവും 

രചന:റിജാസ് അപ്പൂസ്  


ദേവലോകത്ത് നിന്നും
 പ്രണയസൌധത്തിലേറി 
വന്നയെൻ  സ്വപ്ന സുന്ദരീ 

എൻ  ഹൃദയവാടിതൻ 
ചാരെയായി പൂത്തൊരീ  
പ്രണയപുഷ്പ്പങ്ങളേകിടുന്നു 
നിനക്കായി.

പ്രണയ പരവശയായി 
പരിമളം പരത്തുമീ 
പനിനീർ  പൂവുകളാൽ 
ആ അധരം  
പൊതിഞ്ഞു ഞാൻ 

ഗുൽമോഹറിൻ  സൌന്ദര്യം 
നിന്റെ കവിൾത്തടങ്ങളിൽ 
ചാർത്തി .

മധുവൊഴുകും ചെറിപ്പൂവുകൾ 
വിതറിയാ  അരമണികെട്ടിന്റെ 
നാണം മറച്ചു ..

തേൻ നുകരാൻ വിരുന്നെത്തിയ 
പൂമ്പാറ്റകളെ ആട്ടിയകറ്റി 
അവകാശി ഞാനൊരാൾ 
നിന്റെ മൃദു മാറിലായി 
തല ചായ്ച്ചു കാതിലായി 
ചൊല്ലിടട്ടെ ..

ഈ പകലും ഇനിയുള്ള 
രാത്രികളും ഇനിയേഴു  ജന്മവും 
നീ എന്റെ സ്വന്തം എൻ ഗന്ധർവ രാഗം .





tnk YOu :)

Saturday, August 10, 2013

ഒരു പ്രണയ കഥ

ഒരു പ്രണയ കഥ 
രചന :റിജാസ് അപ്പൂസ് 


പൂമുഖ വാതിൽ  മെല്ലെതുറന്നൊരാ  പുലർവെയിലിൻ കാതിലെന്തു
പുന്നാരം  പൂങ്കുയിലെ ..

പുലർമഞ്ഞു തുള്ളിയെ തഴുകിത്തലോടി മെല്ലെ പൂവാക ചില്ലമേലെന്തു
കിന്നാരം പൂമകളെ ..

പ്രണയയാർദ്ര സുന്ദരമാമീ  വേളയിൽ പ്രണയപരിലാളനകളേകിടുക
നിൻ തോഴനായി ..

നാണം വെടിഞ്ഞോരാ കാമുക കണ്ണിലായി  ചാർത്തുനീയൊരായിരം
ചുംബനമൊട്ടുകൾ ..

നാണിച്ചു പാടുന്നു പൂങ്കുയിൽ മെല്ലെയായി ,പുലർ വെയിൽ പൂമുഖം
പ്രണയാർദ്രമായി  ..

പുലർ  മഞ്ഞുതുള്ളി തൻ മാറിലായി ചായവേ വിരുന്നെത്തി വീശി
കുളിർക്കാറ്റുകള്ളൻ   പൂവാകയെ പ്രണയിച്ച കൂട്ടുകാരൻ .

ഇല്ല തരില്ലെയെൻ പെണ്ണിനെയെന്നോതി വീശിവിരോധിയാ
കാറ്റു കള്ളൻ കാമദേവൻ ഭയങ്കരൻ .

പിരിയുവാനാകാതെ അകലുവാൻ കഴിയാതെ  മുറുകെ  പുണർന്നു
പൂവാക പുലർമഞ്ഞിനെ ..

വീശിയടിച്ചോരാ കാറ്റിന്റെ മുന്നിലായി തേങ്ങിക്കരഞ്ഞാക്കുയിൽ
നിസ്സഹായ ദയനീയമായി .

ദൂരേക്കകന്നവളലകലേക്കകന്നു ആ നിമിഷത്തിൽ നില കൊള്ളുവാനാകാതെ .
ആ ക്രൂരരംഗം  കണ്ടുനിൽക്കുവാനാകാതെ..

പിരിവതിൻ നേരം മുന്നിലായി കണ്ട പൂവാകമെല്ലെ ത്യജിച്ചുതൻ  -
ജീവൻ പ്രണയത്തിനായി .

പിടഞ്ഞു പിടഞ്ഞു മര ചോട്ടിലായി വീണവൾ  തന്റെ പ്രിയതമൻ
പുലർമഞ്ഞു കാമുകനൊപ്പം ..

ശേഷിച്ച ജീവനും സ്നേഹിച്ചു  തീർത്തവർ കമിതാക്കളായലിഞ്ഞു തീർന്നാ -
മണ്ണിലായി ..

പൂവാക ചില്ലതൻ   കൊമ്പിലിരുന്നോരാ  കഥചൊല്ലുന്നുവിന്നും പൂങ്കുയിൽ
പുലർ വെയിൽ  തോഴനോടായി..

" മരിക്കില്ല പ്രണയം അത് സത്യമെങ്കിൽ ,തകരില്ല ബന്ധം അത് പൂർണമെങ്കിൽ
കള്ളവും കപടവും കൈമുതലാക്കിയ കള്ള  കമിതാക്കൾ അറിയട്ടെയിക്കഥ
കള്ള  കമിതാക്കൾ അറിയട്ടെയിക്കഥ .. "




                                                        RijasAppus @ Facebook






Friday, July 26, 2013

വിരഹ നൊമ്പരം

വിരഹ നൊമ്പരം 
                                                                                                             
                                                                                                                                                             രചന :റിജാസ് അപ്പൂസ് 


അജ്ഞാതമീ പ്രണയം നിർവചനീയമനന്തം 

പ്രത്യക്ഷമാം പ്രതിഭലം നിറ കണ്ണുനീർ നിരന്തരം .

അനുവാര്യമീ മന്ദഹാസം  അവൾക്കായുള്ളയെൻ ശിഷ്ട്ട്ട ധർമ്മം

അജ്ഞാതമെന്നുമീ നൊമ്പരം ഹൃദയ കോവിലിൽ സുരക്ഷിതം .


റിജാസ് അപ്പൂസ് 






Tank YUWWW :)
                                                                                 



Sunday, July 7, 2013

നിൻ മടിത്തട്ടിലായി

                                    നിൻ  മടിത്തട്ടിലായി 



    ഒരുപാട് കൊതിച്ച അവളുടെ ആ മടി തട്ടിൽ 

ഒന്ന് തല ചായ്ക്കാൻ..ഒടുവിൽ ഇന്നെനിക്കു അവസരമൊരുങ്ങി 

U know 1 Thing it's The best movement  Ever Happend in My life 

ഈ ഒരു നിമിഷത്തിനായി എത്ര നാൾ കാത്തിരുന്നത..ഞാൻ .

നിറഞ്ഞ കണ്ണുകളോടെ ഒരു ചെറു പുഞ്ചിരിയോടെ 

ഞാനവളുടെ മുഖത്തേക്ക് നോക്കി .. ഒരുപാട് പറയണം പോലെ   

But i can't .. i can't Talk to her 

കൈകൾ  നെഞ്ചോടു ചേർത്ത് പിടിച്ച്‌  ഇഷ്ട്ടമാണെന്നു..

ഒരുപാട് ഇഷ്ട്ടമായിരുന്നുവെന്ന്  ഒരു വാക്ക് കൂടി 

പറയുവാനുള്ള സമയം എനിക്ക് ലഭിച്ചില്ല 

അപ്പോഴേക്കും ആത്മാവ് ശരീരം വിട്ട് വായുവിൽ 

അലിഞ്ഞു ചേർന്നിരുന്നു ..

അനന്തതയിലേക്ക് പറന്നകലുമ്പോൾ ചേതനയറ്റ 

എന്റെ ശരീരത്തെ മാറോടു  ചേർത്ത് കരയുന്ന 

അവളുടെ ആ ഒരു ചിത്രം  അത് മതി ഇനിയൊരു പുനർജനിക്ക് ..




                                                                                                                          റിജാസ് അപ്പൂസ് 

Monday, May 20, 2013

ഇനിയൊരു ജന്മമുണ്ടെങ്കിൽ

            ഇനിയൊരു ജന്മമുണ്ടെങ്കിൽ 

 കൊതി തീരും മുന്നെ പെയ്തു തീർന്ന മഴപോലെ ,

വിരിഞ്ഞു  തീരും മുന്നെ  കൊഴിഞ്ഞു വീണ പനിനീർ പൂവ് പോലെ

നമ്മുടെ പ്രണയം ഇന്നിവിടെ മരിച്ചു വീണിരിക്കുന്നു .

നിറ കണ്ണുകളുമായി  പരസ്പ്പരം നിസ്സഹാരായി നോക്കി

നിൽക്കുമ്പോൾ ഓർമയുടെ ചില്ലയിൽ നിന്ന് പൊഴിഞ്ഞു

വീണത്‌ നാം കണ്ട സ്വപനങ്ങളുടെ പൂമോട്ടുകളിയിരുന്നു 

ഒരുപാട് പ്രതീക്ഷയോടെ തളിരിട്ട  ഒരു നൂറു പൂമൊട്ടുകൾ...
        
എന്നോടുള്ള നിന്റെ പ്രണയം ഇന്നുമാ കണ്ണുകളിൽ ഞാൻ 

തെളിഞ്ഞുകാണുന്നു,നിനക്ക് ചുറ്റുമുള്ള സ്നേഹത്തിന്റെ 

കെട്ടുപാടുകളിൽ പെട്ട് ആ പ്രണയം വീർപ്പു മുട്ടുന്നതും 

ഞാൻ അറിയുന്നു.വിധിയെ പഴിക്കുന്ന നിന്റെ മനസ്സ് ഞാനറിയുന്നു

,സ്വനങ്ങൾ തേടി പറക്കുവാനാകാത്ത നിന്റെ നിസ്സഹായതും .

കൂട്ടിലടക്കപ്പെട്ട കിളിയായി നീ കേഴുമ്പോൾ ,നഷ്ട്ടമായ ഇണക്ക് വേണ്ടി

അനന്തതയിൽ  പറന്നലയുന്ന  നിർഭാഗ്യവാനായ ഇണക്കിളിയായി 

അകലെ എവിടെയോ  ഞാനും.



           നഷ്ട്ടമായ പ്രണയത്തെ ഓർത്തുള്ള എന്റെ ദുഃഖങ്ങളെക്കാൾ ,

മനസിനെ മുറിവേൽപ്പിക്കുന്നത്‌ എന്റെ ഓർമ്മകളിൽ ഉരുകുന്ന

നിന്റെ മനസ്സ്  കാണുമ്പോളാണ് .എരിഞ്ഞടങ്ങുന്ന ഈ നെഞ്ചിൽ

 നൊമ്പരവും പേറി ഇനിയുമെത്ര ദൂരം പറക്കുവാനാകുമെന്ന്

എനിക്കറിയില്ല .അകലങ്ങളിരുന്നു മനസ്സുകൾ തമ്മിൽ

കൈ മാറിയവരാണ് നാം .. മൌനങ്ങൾ പോലും നമുക്കിടയിൽ ഒരു നൂറു

ദൂതുകൾ കൈമാറിയിട്ടുണ്ട്, ആ നിനക്ക് ഇന്നും ഈ  മനസ്സ് വായിക്കാൻ

കഴിയുമെന്നെനിക്കറിയാം.. നഷ്ട്ടമായ ഈ നിർഭാഗ്യവാനെയോർത്തു

 വേദനിക്കാതെ ,എന്റെ ഓർമകളിൽ തളർന്നുറങ്ങാതെ ,വിധിയെ പഴിച്ച് 

മരിച്ച് ജീവിക്കാത... നല്ലൊരു നാളെക്കായി പ്രാർത്ഥനയോടെ

പ്രതീക്ഷയോടെ സർവേശ്വരൻ തന്ന ഈ  ജീവിതം നീ വരിക്കണം .



ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ വരും വിധിയുടെ വിളയാട്ടങ്ങൾക്ക്

വിട്ടു കൊടുക്കാതെ, നാം ജീവിക്കാൻ കൊതിച്ച, മതി വരുവോളം നാം പറന്നു

 നടക്കാൻ കൊതിച്ച സന്തോഷത്തിന്റെ പൂക്കൾ  മാത്രം വിരിയുന്ന

ആ സ്വപ്ന ലോകത്തേക്ക് നിന്നെയും കൊണ്ട് പോകാൻ ..




facebOOk                                                                                                                                                        RIjaS 
  


                                
                         
                                    

Saturday, April 6, 2013

പ്രാർഥനയോടെ

                                 പ്രാർഥനയോടെ 



                " എന്തിനെന്നറിയാതെ  നിന്നെ സ്നേഹിക്കുമ്പോളും ,

മനസു നിൻറെ  സ്നേഹത്തിനു  മുന്നിൽ  അടിയറവു വെക്കുമ്പോളും

അനന്തമായ സ്നേഹം നിന്നിലേക്ക്  പകരുമ്പോളും  ഒരിക്കൽ നിന്നെ

പിരിയേണ്ടി വരുമെന്ന യാഥാർത്ഥ്യം  ഞാൻ മനസിലാക്കുന്നു നിന്റെ

 സ്നേഹം അടുത്തറിയുമ്പോളൊക്കെയും ആ യാഥാർത്ഥ്യം  എന്റെ

കണ്ണുകളെ  ഈറനണി യിക്കുന്നു ... ഈ പ്രണയത്തിന്റെ അന്ത്യ

നിമിഷത്തിനു അകലം കൂടുവാൻ അന്ത്യ നിമിഷത്തിന്റെ വേദനക്ക്

ആക്കം കുറയ്ക്കുവാൻ പ്രാർഥനയോടെ  ഞാൻ  റിജാസ് .. "


Breathe, breathe in the air. Dont be afraid to care. Leave but dont leave me...... 


Sitting alone in my room,
The emptiness around me presses in,
Suffocating me with the stillness,
The loneliness consumes me,

My heart begins to pound,
The house itself echos with nothing,
I drowned the silence with music,
But the noise does nothing for the feeling,

The abandonment,
I am the lost child waiting for a parent,
I cry silent tears of pain,
When will I be saved from my solitude?

I'm breaking apart,
I can't stand being alone,
My throat tightens and I gasp for air,
Is this what it is to be afraid?

For I am truly afraid,
I fear myself,
What I become when left alone,
The monster that lives inside comes to life,

Please don't leave me alone.







Tanx see u AGn
                                                                             Rijas APpUS

Friday, March 8, 2013

അരികിലെന്നും

                                                   അരികിലെന്നും  




അകലേക്ക്‌  നിന്‍ രൂപം മാഞ്ഞു പോയെങ്കിലും സഖീ ...

നെഞ്ചിലിന്നും നീയും നിറമുള്ള നിന്‍ ഓര്‍മകളും ബാക്കി ..... 

കൈകള്‍ കോര്‍ത്ത്‌ നാം സഞ്ചരിച്ച വഴികളില്‍ , നിന്നെയും തേടി

ഞാന്‍ അലയുകയാണ് . ഈ അലച്ചിലിനൊടുവില്‍ ഞാനെത്തും  

നിന്‍ അരികിലേക്ക് ,ആ സ്വപ്ന ലോകത്തേക്ക് 

പറയാന്‍ ബാക്കി വെച്ചതൊക്കെ പറയാന്‍ ,

കാണാന്‍ ബാക്കി വെച്ച കിനാവുകള്‍ കണ്ടു തീര്‍ക്കാന്‍ ,

ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍ . 




         " മരണമെതുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി 
           നേരം ഇരിക്കണേ... 

           പ്രണയമേ നിന്നിലേക്ക്‌ നടന്നോരെന്‍ വഴികള്‍ ഓർത്തെന്റെ 
           പാദം തണുക്കുവാന്‍
           അത് മതീ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവന് 
           പുല്‍ക്കൊടിയായുയിര്തെല്‍ക്കുവാന്‍ "
   


   മരണമെതുന്ന നേരത്ത്
          vedio  song 

   https://www.youtube.com/watch?v=OqIOhXS6Po4 




When I miss you, I don't have to go far ... I just have to look 

inside my heart because that's where I'll find you.. 

                                                                                                   RiJu