Sunday, February 24, 2013

ഇല്ല പ്രണയം മരിച്ചിട്ടില്ല

 



ഫേസ് ബുക്കില്‍ അലഞ്ഞു തിരിയുന്ന നേരത്ത് ഒരു കമ്മ്യൂണിറ്റി 
പേജില്‍ കാണാന്‍ ഇടയായ പോസ്റ്റ്‌ ഇതില്‍ നന്മയുണ്ട് യഥാര്ത 
പ്രണയം എങ്ങിനെയാകണം എന്ന് ഇത് വായിച്ച ശേഷം നിങ്ങള്‍ 
മനസിലാക്കും എന്ന് എനിക്കൊരു പ്രതീക്ഷയുമില്ല എങ്കിലും 
വെറുതെ എന്റെ ഒരു മനസമാധാനത്തിനു :)

"കണ്ണുകളില്‍ സ്വപ്‌നങ്ങള്‍ മാത്രം നിറച്ചവ൪ക്ക്, പ്രണയത്തിന്‍റെ യഥാര്‍ത്ഥ


 തീവ്രത പ്രവര്‍ത്തിയില്‍ പ്രകടിപ്പിച്ച്,കാലം ചാര്‍ത്തിയ പ്രണയത്തിന്‍റെ...

 പുതു നിര്‍വചനം പൊളിച്ചെഴുതി "ആരതി മക്‌വാനയുടെയും 

സണ്ണിപവാറിന്‍റെയും പ്രണയജീവിതം...

'ദിവസത്തില്‍ പത്തു മണിക്കൂറിലേറെ അവന്‍ അവളുടെ അടുത്തു 


ചിലവഴിക്കും,വാ തോരാതെ സംസാരിക്കും,സ്നേഹം കൊണ്ട് മൂടും;. 

പക്ഷെ വാക്കുകള്‍ കൊണ്ടോ,സ്നേഹപ്രകടങ്ങള്‍ കൊണ്ടോ അവനു 

മറുപടി കൊടുക്കാറില്ല അവള്‍;.."കാരണം അവളുടെ 

ശരീരം ചലിക്കില്ല,സംസാരിക്കില്ല"..

അവന്‍റെ ആ അഗാത സ്നേഹം തിരിച്ചറിയുന്ന ചലിക്കാത്ത 


ശരീരത്തിലെ അവളിലെ മനസ്സ് മറുപടിയായി നല്‍കുന്നത് 

നിലക്കാത്ത കണ്ണുനീരിലൂടെയാണ്...

2006 sep 21 നാണ് അവരുടെ ചലിക്കുന്ന പ്രണയത്തിന് കരിനിഴല്‍ 


വീഴ്ത്തി ഒരു കാര്‍ അപകടം ഉണ്ടായത്,അതിനു ശേഷം ആരതി 

"കോമ" അവസ്ത്തയിലായി.പക്ഷെ ബാഹ്യ ചലനത്തിനു അപ്പുറം 

പ്രണയത്തെ നോക്കി കണ്ട ആ ചെറുപ്പക്കാരനിലെ പ്രണയസാമിപ്യം 

 ഒന്ന് കൊണ്ട് മാത്രം 56 ആഴ്ചകള്‍ക്ക് ശേഷം "കോമ" അവസ്ഥയില്‍ 

നിന്നും അവള്‍ പുറത്തു വന്നു.പക്ഷെ ഇന്നവള്‍ ഒരു കൊച്ചു കുട്ടിയെ 

പോലെയാണ്..എല്ലാദിവസവും രാവിലെ 11 മണിക്ക് വരുന്ന 

സണ്ണി രാത്രി വരെ തന്‍റെ പ്രണയിനിയെ ശുശ്രൂഷിക്കുന്നു..

അവള്‍ക്കു ഭക്ഷണം കൊടുക്കുന്നു,വസ്ത്രങ്ങള്‍ മാറ്റുന്നു ,

പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിപ്പിക്കുന്നു..

അവന്‍ തന്‍റെ പഠിത്തം,കരിയറും ഉപേഷിച്ചു,നീണ്ട ഏഴു 


വര്‍ഷങ്ങള്‍ക്കിപ്പുറവും സണ്ണി ആത്മവിശ്വാസത്തിലാണ് 

തന്റെ കൂടെ പ്രണയിച്ചു നടന്നിരുന്ന ആ പഴയ ആരതിയുടെ

 തിരിച്ചു വരവിനായി...

വസ്ത്രങ്ങള്‍ മാറിയുടുക്കുന്നത് പോലെ മാറാന്‍ കഴിയുന്ന ഇന്നത്തെ 


മനസ്സുകളിലെ പ്രണയ മനസ്സുകള്‍ക്ക് ഒരു പാഠപുസ്തകമാണ് 

ഈ പ്രണയിനികള്‍..

ആരതിയുടെ തിരിച്ചുവരവിനായി ഇതുവരെ ലക്ഷങ്ങള്‍ ചിലവഴിച്ച 


ഇവര്‍ക്ക്, ഇന്നുദിവസേനെ 2,000 രൂപയോളം മരുന്നിനു

 വേണം,സാമ്പത്തികമായി ഉന്നതിയില്‍ അല്ലാത്ത ഇവര്‍ 

മനസലിവുള്ളവരുടെ കരുണ തേടുകയാണ്......."

പ്രണയം സത്യമാണ് ,നന്മയാണ്  പവിത്രമായ  ആ ബന്ധത്തിന്റെ 

വിശുദ്ധി മനസിലാക്കുക  അര്‍ത്ഥമില്ലാത്ത ,അപമാനപരമായ

ബന്ധങ്ങളെ   പ്രണയമെന്ന പേരില്‍ നിര്‍വചിക്കാതിരിക്കുക

ആ നാമം കളങ്കപ്പെടുത്താരിക്കുക . ..




watch this vedio
                                                                                                                                 RIjas APpUS           










Friday, February 15, 2013

Some Thing Real & Some Thing Special

                                      Some Thing  Real And   
            Some  Thing  Special       


 പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടി പിടിച്ചു ദേ ഇവളിങ്ങനെ 

കൊച്ചു കുട്ടിയെ പോലെ നെഞ്ചോടു ചേര്‍ന്ന് കിടക്കുമ്പോള്‍ ...

ഒരു സുഖമുണ്ട്   വാത്സല്ല്യത്തിന്റെ മുഖം മൂടിയണിഞ്ഞ പ്രണയം..

 ആ നിര്‍വൃതി അത് അടുത്തറിഞ്ഞ  സുഖം ... ഒരുപാടു കഷ്ട്ടപ്പെട്ടു

വളച്ചൊടിച്ച മുതല ഈ കിടക്കുന്നെ, ആദ്യം ഞാന്‍ അവള്‍ക്കു

ഒരു പൂവാലനായിരുന്നു ,പിന്നെ  ശത്രുവായി ,പിന്നെ സഹതാപം ,

അത് കഴിഞ്ഞ ഫ്രെണ്ട്സ് ഒടുവില്‍ പ്രണയമായി  ദിവ്യാനുരാഗം

എന്നൊക്കെ കേട്ടിട്ടില്ലേ അത് പോലെ ..ഇപ്പൊ ഇവിടെ കാണുന്ന

പോലുള്ള കച്ചറ  പ്രണയമൊന്നുമല്ല കേട്ടോ ..some thing  real and  some  thing  special  

അകലുവാനാകാത്ത  വിധം അടുത്തു   Love is master key that is capable of opening a 

gate of happiness.... yes  സന്തോഷത്തിന്റെ കവാടം മലര്‍ക്കെ തുറക്കാനുള്ള മാസ്റ്റര്‍

 കീ അതാണ്‌ പ്രണയം.  അങ്ങിനെ ഉള്ള മാസ്റ്റര്‍ കീ ഒരെണ്ണം വളരെ കഷ്ട്ടപ്പെട്ടു

ഞാനും ഒപ്പിച്ചു ..ദേ അതിവിടെ ഈ നെഞ്ചിനുള്ളില്‍ അവളുടെ പേര്  കൊത്തി

സൂക്ഷിച്ചു വെക്കുകയും ചെയ്തു .ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം

പ്രയത്നത്തിനു ശേഷം അവളെന്റെ സഖിയായി  എന്റെ പെണ്ണായി ..

എന്റെ മാത്രമായി ...No fancy words, long explanations or romantic sayings to describe it.. I

 just simply love her ..and i need  her on my whole life..പരാച്ചയങ്ങളില്‍ തളരുമ്പോള്‍

 താങ്ങായി ,നൊമ്പരങ്ങളില്‍ വേദനിക്കുമ്പോള്‍ തണലായി  കണ്ണുകള്‍

നിറയുമ്പോ  ചുംബനമായി അവള്‍ അരികില്‍ വേണം അവളുടെ കാതില്‍

ഇപ്പോള്‍ കേള്‍ക്കുന്ന  ഈ ഹൃദയ താളം നിലക്കും വരെ ....

What else can I say ……. I love her  and then again love her  and this goes on and on........"

ഇവളിതുവരെ എണീറ്റില്ലേ  

കെട്ടിപ്പിടിച്ചു കിടക്കാതെ എണീറ്റു  പോയി ചായ ഉണ്ടാക്കെടി പോത്തെ  ...

വെറുതെ ഒരു രസം  ;)

.Love is the only thing that can control every single emotion you have....

പ്രണയിക്കാന്‍ മറക്കരുത്  പ്രണയിച്ചവരെയും ...


 Loving someone who doesn’t love you back is like hugging a 

cactus. The tighter you hold on, the more its going to hurt










Saturday, February 9, 2013

എന്‍ ജീവനെ

                                                 എന്‍ ജീവനെ       



ഏകനായി ,അനാഥനായി  ജീവിത വീചിയില്‍ അലഞ്ഞ നാളുകളില്‍
അകലെയെവിടെ നിന്നോ നീയെന്നരികിലെത്തി  .സ്നേഹം മാത്രമുള്ള
സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു ഹൃദയവുമായി.
വിറയാര്‍ന്ന സ്വരത്തില്‍ എന്റെ പ്രണയം നിന്നെ അറിയിക്കുമ്പോളും
അറിഞ്ഞിരുന്നില്ല  പ്രതീക്ഷിച്ചിരുന്നില്ല നീ എന്റെതാകുമെന്നു ...
എനിക്ക് സ്വന്തമാകുമെന്ന് .

ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ നഷ്ട്ടമായതെന്തോക്കെയോ
സര്‍വേശ്വരന്‍ തിരകെ കണ്മുന്നില്‍ കൊണ്ട് വെച്ച  നാളുകൾ
എന്നെ മനസിലാക്കാന്‍ എന്റേതെന്നു പറയാന്‍ ഈ ഭൂമിയിൽ എനിക്ക്
സ്വന്തമായി ഒരു ജീവൻ  ,സന്തോഷത്തിന്റെ നാളുകള്‍ പ്രണയത്തിന്റെ
നാളുകള്‍ എന്റെ ജീവിതത്തിലും .

സ്വന്തമാക്കി എന്റെ മാത്രമായി  എന്റെ ഓരോ നിശ്വാസത്തിലും ,ഓരോ ഹ്രിദയമിടിപ്പിലും നിന്റെ സാന്നിധ്യം ഞാനറിഞ്ഞു  നിന്റെ പ്രണയം ഞാനറിഞ്ഞു .ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു അമ്മയായി ,പ്രണയിനിയായി ,കൂട്ടുകാരിയായി  ഇരുള്‍ വീണ എന്റെ  ജീവിതത്തിലാകെ പ്രകാശമേകി  നീ .എന്റെ ജീവനായി ജീവന്റെ ജീവന്റെ ജീവനായി സഖീ നീ .

കാലം വീണ്ടും  കണ്ണീരുമായി  മുന്നിലെത്തിയപ്പോള്‍ .കണ്‍ മുന്നില്‍ വെച്ച്
നീട്ടിയ ജീവിതം  തിരികെ വേണമെന്ന് ആവിശ്യപ്പെട്ടപ്പോള്‍  കരഞ്ഞില്ല
ഞാന്‍.  കരങ്ങളില്‍ മുറുകെ   പിടിച്ചിരുന്ന നിന്റെ കൈകള്‍ നെഞ്ചോടു  ചേര്‍ത്തു  നിന്റെ ജീവന്‍ എവിടെയാണോ അവിടെ ജീവിക്കാന്‍ ഈ ഉള്ളവനും അനുമതി തരണമേയുന്നു കണ്ണുകള്‍ അടച്ചു  സര്‍വേശ്വരനോട്
 പ്രാര്‍ത്ഥിച്ചു കൊണ്ട്  ചേതനയറ്റ നിന്റെ ശരീരരവുമായി മരണത്തിലേക്ക് എടുത്തു ചാടുമ്പോളും  ഓര്‍മയില്‍ ഓടിയെത്തിയതു നീ തന്ന സ്നേഹവും
നമ്മളൊരുമിച്ച്‌  പങ്കിട്ട നല്ല നിമിഷങ്ങളുടെ ഓർമ്മകളും  മാത്രം ..

നമ്മള്‍ മരിക്കുകയല്ല  ജീവിക്കാന്‍ തുടങ്ങുകയാണ് ...മരണത്തിനുമപ്പുറമുള്ള
ലോകത്തേക്കുള്ള യാത്രയിലാണ് നാം ....ഓര്‍മകള്‍ക്ക് വിട നല്‍കി
നെഞ്ചില്‍  തളര്‍ന്നുറങ്ങുന്ന എന്‍ ജീവനുമായി ഞാന്‍ യാത്ര തുടര്‍ന്നു
സ്നേഹത്തിന്റെ ,പ്രണയത്തിന്റെ പുതിയ തീരങ്ങള്‍  തേടി..
മരണമില്ലാത്ത ലോകത്തേക്ക് ............
      




                                                                                         RijasAppus 
























Thursday, February 7, 2013

ബുദ്ധൂസേ

                               
                             ബുദ്ധൂസേ                                    



എന്നെയും എന്റെ പ്രണയത്തെയും  പാതി വഴിയില്‍

ഉപേക്ഷിച്ചു ഒരിക്കല്‍ നീ പോയി ,തരിച്ചു വരില്ലാന്ന് വാശി പിടിച്ചു ...

കണ്‍ മുന്നില്‍ വന്നു നിന്നപ്പോളും കണ്ടില്ലെന്നു നടിച്ചു ,

ഒരു ശല്ല്യമാകരുതെന്നു അപേക്ഷിച്ചു ..

ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ നിന്നില്‍ നിന്നും  നടന്നകുന്നു

നീ തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസത്തോടെ

നീ എന്നില്‍ നിന്നകന്നു  നിന്ന ഓരോ നിമിഷവും എന്റെ

ഓര്‍മകള്‍ നിന്നെ തേടിയെത്തുമെന്നു

എനിക്കറിയാമായിരുന്നു ,ഞാന്‍ നല്‍കിയ സ്നേഹം

നിന്റെ ഉറക്കം കെടുത്തുമെന്നും ..

ഒരു കുഞ്ഞു കുട്ടിയെ പോലെ  ഓടി വന്നു എന്‍ നെഞ്ചിലേക്ക്

മുഖം ചായ്ച്ചു നീ വിതുമ്പുമ്പോളും  ...

പുഞ്ചിരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്  .

എന്നെ പിരിയാന്‍  നിനക്കാകില്ലയെന്ന സത്യം

ഇനിയെങ്കിലും മനസിലാക്കു ..ബുദ്ധൂസേ നീ ..



                                                                                                              റിജു 

Saturday, February 2, 2013

നഷ്ട്ട സ്വപനങ്ങള്‍

                                                          നഷ്ട്ട സ്വപനങ്ങള്‍ 
                               


നീ എന്‍റെ  സ്വപനമായിരുന്നു കണ്ടു കൊതി തീരും മുന്‍പ് ..കണ്‍ മുന്നില്‍ നിന്നും മാഞ്ഞു പോയ  പ്രണയ സ്വപനം .

കണ്ട നാള്‍ മുതല്‍ തന്നെ  മനസ് മന്ത്രിച്ചിരുന്നു  നീ എന്‍റെ സ്വന്തമെന്നു ..എന്‍റെ  മാത്രമെന്ന് .

ഒരു വാക്ക് മിണ്ടാതെ നിന്‍റെ  അരികിലണയാതെ ഞാന്‍ പ്രണയിച്ചു  നിന്നെയെന്‍ ജീവനേക്കാള്‍ ..

 നീയെന്‍റെ  സ്വന്തം എന്‍റെ  മാത്രം ...

ഞാന്‍ നിനക്കാരുമല്ലായിരുന്നു നിന്‍റെ  കണ്ണുകള്‍ക്ക്‌  പോലും ഞാന്‍ പരിചിതനല്ലായിരുന്നു 

തനിച്ചിരുന്ന നേരങ്ങളില്‍ ,തണുത്ത കാറ്റിന്‍റെ  നേര്‍ത്ത തലോടല്‍  പോലെ നിന്‍റെ  ഓര്‍മ്മകള്‍ 

എന്നരികിലെക്കെത്തും 

മനസിലെവിടെയോ മറഞ്ഞിരിക്കുന്ന പ്രണയം എന്നെ വാചാലനാക്കും ...

എന്തിനെന്നറിയാതെ കണ്ണുകള്‍ ഈറനണിയും 

നീ എന്‍റെ  സ്വന്തമല്ല എന്‍റെ  സ്വപനമാണ്  സ്വന്തമാക്കാന്‍ കഴിയാത്ത  നഷ്ട്ട സ്വപനം ....

ജീവിതത്തില്‍ നിന്ന് ഞാന്‍ ഒളിച്ചോടുകയാണ്  നീ മാത്രമുള്ള  സ്വപ്നലോകത്ത്   ജീവിക്കുവാനായി ..

എന്‍റെ  സ്നേഹമറിയാതെ നിന്നോടെനിക്കുള്ള പ്രണയമറിയാതെ  നീ പോയി 

പറയുവാന്‍ കഴിഞ്ഞില്ല  ഒരു വാക്ക് പോലും ആ മുഖത്ത് നോക്കി 

ഭൂമിയില്‍ സകല ചരാചരങ്ങളെയും ഉപേക്ഷിച്ചു 

സ്വര്‍ഗ്ഗ ലോകത്തേക്കുള്ള യാത്രയിലാണ് നീ 

 ഭൂമിയില്‍ നമ്മള്‍ പരിചിതര്‍ അല്ലായിരുന്നിരിക്കാം 

വയ്കാതെ 

ഞാന്‍ വരും സത്യവും സന്തോഷവും മാത്രമുള്ള ആ സ്വര്‍ഗ്ഗ ലോകത്ത് നിന്നെ സ്വന്തമാക്കാന്‍ നിന്‍റെ 

മാത്രമാകാന്‍ ....



                                                                                                                റിജു 


love    


  



































Friday, February 1, 2013

രക്ത ബന്ധം


                                                                രക്ത ബന്ധം 


കൂടപിറപ്പേ ,കൂട്ടുകാരീ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍റെയൊപ്പമുള്ള നാള്‍വരേക്കും

നീ തന്ന സ്നേഹം എന്‍ ജീവ ശ്വാസം ...
നീ എന്‍റെ  പുണ്യം എന്‍ ജീവ സത്യം ...
നിന്‍  ശ്വാസ നാദം പോലും  എന്‍ നിദ്ര ഗീതമാകും..
നിന്‍ സ്നേഹ സ്പര്‍ശം വാത്സല്യ  പൂര്‍ണ്ണം.

നീ തന്ന സ്നേഹം ഓര്‍ക്കുന്നുവെന്നും.
അകലയാണെങ്കിലും അകന്നു പോയെങ്കിലും
നീയെന്നുമരികിലെന്നപോല്‍ മനം തുടിപ്പൂ ദിനം  ദിനം ..

കടല്‍ കടന്നെത്തുന്ന ചെറു കുളിര്‍ കാറ്റു  കാതില്‍ -
കഥ പറയാനെത്തുന്ന  ഏകാന്ത സന്ധ്യയില്‍
ഓര്‍ക്കുന്നു ഞാനെന്‍ രക്ത ബന്ധത്തെ പിന്നെ -
നീ കാതില്‍ മൊഴിഞ്ഞൊരാ ചെറു കഥകളൊക്കയും .

അന്നേരമൊക്കയും അറിയാതെ   നെജ്ഞo കൊതിക്കുന്നു
നിന്‍  സ്നേഹ സ്പര്‍ശം നിറഞ്ഞരാ മനമോടെ കലങ്ങിയ
കണ്ണുകളോടെ ഓര്‍ക്കുന്നു ഞാന്‍ എന്‍ രക്ത ബന്ധത്തെയെന്നും .

കൂട പിറപ്പേ  കൂട്ട് കാരീ നീ എന്‍റെ  സത്യം,എന്‍ ജീവ പുണ്യം
ഞാന്‍ ഭാഗ്യവാന്‍ നീയെന്‍റെയൊപ്പമുള്ള  നാള്‍ വരേക്കും........."




                                                                                     റിജാസ് 


RijasAppus