Thursday, February 7, 2013

ബുദ്ധൂസേ

                               
                             ബുദ്ധൂസേ                                    



എന്നെയും എന്റെ പ്രണയത്തെയും  പാതി വഴിയില്‍

ഉപേക്ഷിച്ചു ഒരിക്കല്‍ നീ പോയി ,തരിച്ചു വരില്ലാന്ന് വാശി പിടിച്ചു ...

കണ്‍ മുന്നില്‍ വന്നു നിന്നപ്പോളും കണ്ടില്ലെന്നു നടിച്ചു ,

ഒരു ശല്ല്യമാകരുതെന്നു അപേക്ഷിച്ചു ..

ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ നിന്നില്‍ നിന്നും  നടന്നകുന്നു

നീ തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസത്തോടെ

നീ എന്നില്‍ നിന്നകന്നു  നിന്ന ഓരോ നിമിഷവും എന്റെ

ഓര്‍മകള്‍ നിന്നെ തേടിയെത്തുമെന്നു

എനിക്കറിയാമായിരുന്നു ,ഞാന്‍ നല്‍കിയ സ്നേഹം

നിന്റെ ഉറക്കം കെടുത്തുമെന്നും ..

ഒരു കുഞ്ഞു കുട്ടിയെ പോലെ  ഓടി വന്നു എന്‍ നെഞ്ചിലേക്ക്

മുഖം ചായ്ച്ചു നീ വിതുമ്പുമ്പോളും  ...

പുഞ്ചിരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്  .

എന്നെ പിരിയാന്‍  നിനക്കാകില്ലയെന്ന സത്യം

ഇനിയെങ്കിലും മനസിലാക്കു ..ബുദ്ധൂസേ നീ ..



                                                                                                              റിജു 

No comments:

Post a Comment