ഏകനായി ,അനാഥനായി ജീവിത വീചിയില്‍ അലഞ്ഞ നാളുകളില്‍
അകലെയെവിടെ നിന്നോ നീയെന്നരികിലെത്തി .സ്നേഹം മാത്രമുള്ള
സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു ഹൃദയവുമായി.
വിറയാര്‍ന്ന സ്വരത്തില്‍ എന്റെ പ്രണയം നിന്നെ അറിയിക്കുമ്പോളും
അറിഞ്ഞിരുന്നില്ല പ്രതീക്ഷിച്ചിരുന്നില്ല നീ എന്റെതാകുമെന്നു ...
എനിക്ക് സ്വന്തമാകുമെന്ന് .
ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ നഷ്ട്ടമായതെന്തോക്കെയോ
സര്‍വേശ്വരന്‍ തിരകെ കണ്മുന്നില്‍ കൊണ്ട് വെച്ച നാളുകൾ
എന്നെ മനസിലാക്കാന്‍ എന്റേതെന്നു പറയാന്‍ ഈ ഭൂമിയിൽ എനിക്ക്
സ്വന്തമായി ഒരു ജീവൻ ,സന്തോഷത്തിന്റെ നാളുകള്‍ പ്രണയത്തിന്റെ
നാളുകള്‍ എന്റെ ജീവിതത്തിലും .
സ്വന്തമാക്കി എന്റെ മാത്രമായി എന്റെ ഓരോ നിശ്വാസത്തിലും ,ഓരോ ഹ്രിദയമിടിപ്പിലും നിന്റെ സാന്നിധ്യം ഞാനറിഞ്ഞു നിന്റെ പ്രണയം ഞാനറിഞ്ഞു .ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു അമ്മയായി ,പ്രണയിനിയായി ,കൂട്ടുകാരിയായി ഇരുള്‍ വീണ എന്റെ ജീവിതത്തിലാകെ പ്രകാശമേകി നീ .എന്റെ ജീവനായി ജീവന്റെ ജീവന്റെ ജീവനായി സഖീ നീ .
കാലം വീണ്ടും കണ്ണീരുമായി മുന്നിലെത്തിയപ്പോള്‍ .കണ്‍ മുന്നില്‍ വെച്ച്
നീട്ടിയ ജീവിതം തിരികെ വേണമെന്ന് ആവിശ്യപ്പെട്ടപ്പോള്‍ കരഞ്ഞില്ല
ഞാന്‍. കരങ്ങളില്‍ മുറുകെ പിടിച്ചിരുന്ന നിന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്തു നിന്റെ ജീവന്‍ എവിടെയാണോ അവിടെ ജീവിക്കാന്‍ ഈ ഉള്ളവനും അനുമതി തരണമേയുന്നു കണ്ണുകള്‍ അടച്ചു സര്‍വേശ്വരനോട്
പ്രാര്‍ത്ഥിച്ചു കൊണ്ട് ചേതനയറ്റ നിന്റെ ശരീരരവുമായി മരണത്തിലേക്ക് എടുത്തു ചാടുമ്പോളും ഓര്‍മയില്‍ ഓടിയെത്തിയതു നീ തന്ന സ്നേഹവും
നമ്മളൊരുമിച്ച് പങ്കിട്ട നല്ല നിമിഷങ്ങളുടെ ഓർമ്മകളും മാത്രം ..
നമ്മള്‍ മരിക്കുകയല്ല ജീവിക്കാന്‍ തുടങ്ങുകയാണ് ...മരണത്തിനുമപ്പുറമുള്ള
ലോകത്തേക്കുള്ള യാത്രയിലാണ് നാം ....ഓര്‍മകള്‍ക്ക് വിട നല്‍കി
നെഞ്ചില്‍ തളര്‍ന്നുറങ്ങുന്ന എന്‍ ജീവനുമായി ഞാന്‍ യാത്ര തുടര്‍ന്നു
സ്നേഹത്തിന്റെ ,പ്രണയത്തിന്റെ പുതിയ തീരങ്ങള്‍ തേടി..
മരണമില്ലാത്ത ലോകത്തേക്ക് ............
RijasAppus

No comments:
Post a Comment