ഫേസ് ബുക്കില്‍ അലഞ്ഞു തിരിയുന്ന നേരത്ത് ഒരു കമ്മ്യൂണിറ്റി
പേജില്‍ കാണാന്‍ ഇടയായ പോസ്റ്റ് ഇതില്‍ നന്മയുണ്ട് യഥാര്ത
പ്രണയം എങ്ങിനെയാകണം എന്ന് ഇത് വായിച്ച ശേഷം നിങ്ങള്‍
മനസിലാക്കും എന്ന് എനിക്കൊരു പ്രതീക്ഷയുമില്ല എങ്കിലും
വെറുതെ എന്റെ ഒരു മനസമാധാനത്തിനു :)
"കണ്ണുകളില്‍ സ്വപ്‌നങ്ങള്‍ മാത്രം നിറച്ചവ൪ക്ക്, പ്രണയത്തിന്‍റെ യഥാര്‍ത്ഥ
തീവ്രത പ്രവര്‍ത്തിയില്‍ പ്രകടിപ്പിച്ച്,കാലം ചാര്‍ത്തിയ പ്രണയത്തിന്‍റെ...
പുതു നിര്‍വചനം പൊളിച്ചെഴുതി "ആരതി മക്‌വാനയുടെയും
സണ്ണിപവാറിന്‍റെയും പ്രണയജീവിതം...
'ദിവസത്തില്‍ പത്തു മണിക്കൂറിലേറെ അവന്‍ അവളുടെ അടുത്തു
ചിലവഴിക്കും,വാ തോരാതെ സംസാരിക്കും,സ്നേഹം കൊണ്ട് മൂടും;.
പക്ഷെ വാക്കുകള്‍ കൊണ്ടോ,സ്നേഹപ്രകടങ്ങള്‍ കൊണ്ടോ അവനു
മറുപടി കൊടുക്കാറില്ല അവള്‍;.."കാരണം അവളുടെ
ശരീരം ചലിക്കില്ല,സംസാരിക്കില്ല"..
അവന്‍റെ ആ അഗാത സ്നേഹം തിരിച്ചറിയുന്ന ചലിക്കാത്ത
ശരീരത്തിലെ അവളിലെ മനസ്സ് മറുപടിയായി നല്‍കുന്നത്
നിലക്കാത്ത കണ്ണുനീരിലൂടെയാണ്...
2006 sep 21 നാണ് അവരുടെ ചലിക്കുന്ന പ്രണയത്തിന് കരിനിഴല്‍
വീഴ്ത്തി ഒരു കാര്‍ അപകടം ഉണ്ടായത്,അതിനു ശേഷം ആരതി
"കോമ" അവസ്ത്തയിലായി.പക്ഷെ ബാഹ്യ ചലനത്തിനു അപ്പുറം
പ്രണയത്തെ നോക്കി കണ്ട ആ ചെറുപ്പക്കാരനിലെ പ്രണയസാമിപ്യം
ഒന്ന് കൊണ്ട് മാത്രം 56 ആഴ്ചകള്‍ക്ക് ശേഷം "കോമ" അവസ്ഥയില്‍
നിന്നും അവള്‍ പുറത്തു വന്നു.പക്ഷെ ഇന്നവള്‍ ഒരു കൊച്ചു കുട്ടിയെ
പോലെയാണ്..എല്ലാദിവസവും രാവിലെ 11 മണിക്ക് വരുന്ന
സണ്ണി രാത്രി വരെ തന്‍റെ പ്രണയിനിയെ ശുശ്രൂഷിക്കുന്നു..
അവള്‍ക്കു ഭക്ഷണം കൊടുക്കുന്നു,വസ്ത്രങ്ങള്‍ മാറ്റുന്നു ,
പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിപ്പിക്കുന്നു..
അവന്‍ തന്‍റെ പഠിത്തം,കരിയറും ഉപേഷിച്ചു,നീണ്ട ഏഴു
വര്‍ഷങ്ങള്‍ക്കിപ്പുറവും സണ്ണി ആത്മവിശ്വാസത്തിലാണ്
തന്റെ കൂടെ പ്രണയിച്ചു നടന്നിരുന്ന ആ പഴയ ആരതിയുടെ
തിരിച്ചു വരവിനായി...
വസ്ത്രങ്ങള്‍ മാറിയുടുക്കുന്നത് പോലെ മാറാന്‍ കഴിയുന്ന ഇന്നത്തെ
മനസ്സുകളിലെ പ്രണയ മനസ്സുകള്‍ക്ക് ഒരു പാഠപുസ്തകമാണ്
ഈ പ്രണയിനികള്‍..
ആരതിയുടെ തിരിച്ചുവരവിനായി ഇതുവരെ ലക്ഷങ്ങള്‍ ചിലവഴിച്ച
ഇവര്‍ക്ക്, ഇന്നുദിവസേനെ 2,000 രൂപയോളം മരുന്നിനു
വേണം,സാമ്പത്തികമായി ഉന്നതിയില്‍ അല്ലാത്ത ഇവര്‍
മനസലിവുള്ളവരുടെ കരുണ തേടുകയാണ്......."
പ്രണയം സത്യമാണ് ,നന്മയാണ് പവിത്രമായ ആ ബന്ധത്തിന്റെ
വിശുദ്ധി മനസിലാക്കുക അര്‍ത്ഥമില്ലാത്ത ,അപമാനപരമായ
ബന്ധങ്ങളെ പ്രണയമെന്ന പേരില്‍ നിര്‍വചിക്കാതിരിക്കുക
ആ നാമം കളങ്കപ്പെടുത്താരിക്കുക . ..
watch this vedio
RIjas APpUS

No comments:
Post a Comment