നഷ്ട്ട സ്വപനങ്ങള്‍
നീ എന്‍റെ സ്വപനമായിരുന്നു കണ്ടു കൊതി തീരും മുന്‍പ് ..കണ്‍ മുന്നില്‍ നിന്നും മാഞ്ഞു പോയ പ്രണയ സ്വപനം .
കണ്ട നാള്‍ മുതല്‍ തന്നെ മനസ് മന്ത്രിച്ചിരുന്നു നീ എന്‍റെ സ്വന്തമെന്നു ..എന്‍റെ മാത്രമെന്ന് .
ഒരു വാക്ക് മിണ്ടാതെ നിന്‍റെ അരികിലണയാതെ ഞാന്‍ പ്രണയിച്ചു നിന്നെയെന്‍ ജീവനേക്കാള്‍ ..
നീയെന്‍റെ സ്വന്തം എന്‍റെ മാത്രം ...
ഞാന്‍ നിനക്കാരുമല്ലായിരുന്നു നിന്‍റെ കണ്ണുകള്‍ക്ക് പോലും ഞാന്‍ പരിചിതനല്ലായിരുന്നു
തനിച്ചിരുന്ന നേരങ്ങളില്‍ ,തണുത്ത കാറ്റിന്‍റെ നേര്‍ത്ത തലോടല്‍ പോലെ നിന്‍റെ ഓര്‍മ്മകള്‍
എന്നരികിലെക്കെത്തും
മനസിലെവിടെയോ മറഞ്ഞിരിക്കുന്ന പ്രണയം എന്നെ വാചാലനാക്കും ...
എന്തിനെന്നറിയാതെ കണ്ണുകള്‍ ഈറനണിയും
നീ എന്‍റെ സ്വന്തമല്ല എന്‍റെ സ്വപനമാണ് സ്വന്തമാക്കാന്‍ കഴിയാത്ത നഷ്ട്ട സ്വപനം ....
ജീവിതത്തില്‍ നിന്ന് ഞാന്‍ ഒളിച്ചോടുകയാണ് നീ മാത്രമുള്ള സ്വപ്നലോകത്ത് ജീവിക്കുവാനായി ..
എന്‍റെ സ്നേഹമറിയാതെ നിന്നോടെനിക്കുള്ള പ്രണയമറിയാതെ നീ പോയി
പറയുവാന്‍ കഴിഞ്ഞില്ല ഒരു വാക്ക് പോലും ആ മുഖത്ത് നോക്കി
ഭൂമിയില്‍ സകല ചരാചരങ്ങളെയും ഉപേക്ഷിച്ചു
സ്വര്‍ഗ്ഗ ലോകത്തേക്കുള്ള യാത്രയിലാണ് നീ
ഭൂമിയില്‍ നമ്മള്‍ പരിചിതര്‍ അല്ലായിരുന്നിരിക്കാം
വയ്കാതെ
ഞാന്‍ വരും സത്യവും സന്തോഷവും മാത്രമുള്ള ആ സ്വര്‍ഗ്ഗ ലോകത്ത് നിന്നെ സ്വന്തമാക്കാന്‍ നിന്‍റെ
മാത്രമാകാന്‍ ....
റിജു

No comments:
Post a Comment